ഏറ്റവും പുതിയ നര-സായ കഥ - രാമേശ്വരത്തെ ശ്മശാനം സൂക്ഷിപ്പുകാരന് - തര്‍ജ്ജനി സപ്തംബര്‍ ലക്കത്തില്‍ വന്നിട്ടുണ്ട്.
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
“മരിച്ച് കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞാല്‍ ഏതു ശരീരവും നാറും, ആരുടേതായാലും. തങ്കഭസ്മം കഴിച്ചവന്റ്റെതായാലും വെള്ളച്ചോറുണ്ടവന്റ്റെതായാലും ഒന്നും കഴിക്കാതെ പട്ടിണി കിടന്ന് മരിച്ചവന്റ്റെതായാലും, ഒരുപോലെ നാറും, ഇതു പരമമായ സത്യം!“
ആകാശങ്ങളിലെ മുഴുവന്‍ കറുപ്പും ഭൂമിയിലേക്കിറങ്ങിയ ആ രാത്രിയില്‍, ഉള്‍ക്കടലും മഹാസമുദ്രവും സംഗമിക്കുന്ന പുണ്യദ്വീപിന്റെ അതിരുകളിലെവിടെയോ ഉള്ള ആ ശ്മശാനത്തിലിരിക്കുകയായിരുന്ന സായ, ജനനത്തിന്റെയും മരണത്തിന്റെയും അതിരുകളെ കുറിച്ച് ആകുലപ്പെടാത്ത ആ സൂക്ഷിപ്പുകാരന്റെ വാക്കുകളില്‍ ഇനിയും തന്റെയുള്ളില്‍ പൂക്കാത്ത ജീവനെ കുറിച്ചുള്ള വ്യാകുലതകള്‍ മറന്ന് ഇരുന്നു. കത്തിയെരിയുന്ന ചിതയിലെ എല്ലാ അഴുക്കുകളെയും ശുദ്ധമാക്കുന്ന അഗ്നിനാളങ്ങള്‍ ആ ശ്മശാനത്തിന് സുവര്‍ണ്ണശോഭയേകി.
- - - - - - - - - - - - - - - - -
- - - - - - - - - - - - - - - - -
“ഇവിടെ ആരേയും ദഹിപ്പിക്കുമോ?“
“ശവങ്ങള്‍മാത്രം.”
“അതല്ല. ഏതു മതത്തിലെയും..”
“ശവത്തിനു ജാതിയും മതവും ഉണ്ടോ? ഇല്ല... എന്റെ അഭിപ്രായത്തില്‍ ഏതു ശരീരത്തിനും ജാതി ഒന്നേയുള്ളു - ഒന്നുകില്‍ ആണ് അല്ലെങ്കില്‍ പെണ്ണ്. ഇതല്ലാതെ വേറൊന്ന് ഇത്ര കാലായിട്ട് ഞാന്‍കണ്ടീട്ടുമില്ല, കത്തിച്ചിട്ടുമില്ല!!“
അയാള്‍ ദീര്‍ഘമായി ഒന്നു നിശ്വസിച്ചു. എന്നീട്ട് തുടര്‍ന്നു.
“...പക്ഷെ ബുദ്ധിയും ബോധവും ഇല്ലാത്ത ചിലര്‍ ഇപ്പോഴുമുണ്ടല്ലോ?“
- - - - - - - - - - - - - - - - -
- - - - - - - - - - - - - - - - -
“ - - - - - - - - - - - - - - - - - ബ്രഹ്മതപോബലത്തില്‍, പരമമായ ബീജം ഓംകാരത്തില്‍ അലിഞ്ഞപ്പോള്‍ സ്വയംഭൂവായ് രുദ്രനുണ്ടായി! അനശ്വരമായ പരാശക്തിയുടെ നശ്വരരായ പ്രവര്‍ത്തകരില്‍ അവന് സംഹാരകര്‍മ്മത്തിന്റെ അധിപധിയായി. ആര്യവര്‍ഗ്ഗത്തിന്റെ ചിന്തകള്‍ പേറിയ ചിത്രരചനകള്‍ പ്രതിപാദിക്കുന്ന പോലെ, മുഖക്ഷൌരം ചെയ്ത് പുലിത്തോലില്‍ ചമ്രം പടിഞ്ഞിരിക്കുന്നവനല്ല അവന്. അവന് ശിവനാണ്, കാലഭൈരവനാണ്. മേലാസകലം ചുടലഭസ്മം പൂശിയ ജഡാധാരിചണ്ഡാലനാണ്. ഒരിക്കലും ആര്‍ക്കും നിഷേധിക്കാനാകാത്ത പൌരുഷത്തിന്റെ പ്രതീകമായ താണ്ഡവമൂര്‍ത്തിയായ നടരാജനാണ്! അവനെ പ്രാര്‍ത്ഥിക്കുക, സ്ഥൂലത്തില്‍ നിന്ന് സൂക്ഷത്തിലേക്കുള്ള, ഗര്‍ഭത്തിലെ മൃത്യുവില്‍ നിന്ന് പൊക്കിള്‍ക്കൊടിയിലെ പിറവിയിലേക്കുള്ള നിന്റെ ബീജത്തിന്റെ യാത്രയില്‍ അവന്റെ കാരുണ്യമുണ്ടാകും. മനസ്സുരുകി പ്രാര്‍ത്ഥിക്കുക!!!“
- - - - - - - - - - - - - - - - -
മിനറല്‍ വാട്ടര്‍ ബോട്ടിലില്‍ നിന്ന് അവസാനത്തുള്ളി ഊറ്റിയെടുക്കാന്‍ ശ്രമിക്കുന്ന മാളുവിന്റെയും, തന്റെ പുതിയ ക്യാമറയിലെ ഇനിയും പരീക്ഷിക്കാത്ത സാദ്ധ്യതകള്‍ തിരയുന്ന നരന്റെയും, ഓര്‍മ്മകള്‍ അടുക്കി വെയ്ക്കാന്‍ പ്രയാസപ്പെടുന്ന സായയുടെയും മുന്നില്‍, കടലെടുക്കാന്‍ മറന്ന് പോയ ആ കാലഭൈരവക്ഷേത്രം തലയുയര്‍ത്തി നിന്നു.
- - - - - - - - - - - - - - - - -
- - - - - - - - - - - - - - - - -
മുഴുവന്‍ വായിച്ച് അഭിപ്രായം പറയുമല്ലോ ---> http://chintha.com/node/2910
സസ്നേഹം
ദൃശ്യന്‍
ക്രെഡിറ്റ് കാര്‍ഡ് - ഷോര്‍ട്ട് ഫിലിം ട്രെയിലര്‍
-
ക്രെഡിറ്റ് കാര്‍ഡ് എന്ന എന്റെ പുതിയ ഷോര്‍ട്ട് ഫിലിമിന്റെ ട്രെയിലര്‍.
March Release at www.forumkeralam.com
12 years ago
18 comments:
“മരിച്ച് കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞാല്‍ ഏതു ശരീരവും നാറും, ആരുടേതായാലും. തങ്കഭസ്മം കഴിച്ചവന്റ്റെതായാലും വെള്ളച്ചോറുണ്ടവന്റ്റെതായാലും ഒന്നും കഴിക്കാതെ പട്ടിണി കിടന്ന് മരിച്ചവന്റ്റെതായാലും, ഒരുപോലെ നാറും, ഇതു പരമമായ സത്യം!“
------------------
ഏറ്റവും പുതിയ നര-സായ കഥ - രാമേശ്വരത്തെ ശ്മശാനം സൂക്ഷിപ്പുകാരന് - തര്‍ജ്ജനി സപ്തംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.
വായിച്ച് അഭിപ്രായം പറയുമല്ലോ.
സസ്നേഹം
ദൃശ്യന്‍
എനിക്കിഷ്ടമാണ് നരന്റേയും സായയുടേയും കഥകള്‍.
അതേ മരിച്ചുകഴിഞ്ഞാല്‍ എല്ലാവരും ശവങ്ങള്. അതുവരെയുണ്ടായിരുന്ന പേരൊക്കെ ഒറ്റനിമിഷംകൊണ്ടു മായും, പിന്നെ ഒരു പേരേയുള്ളൂ, ശവം.
“ശവത്തിനു ജാതിയും മതവും ഉണ്ടോ? ഇല്ല... എന്റെ അഭിപ്രായത്തില്‍ ഏതു ശരീരത്തിനും ജാതി ഒന്നേയുള്ളു - ഒന്നുകില്‍ ആണ് അല്ലെങ്കില്‍ പെണ്ണ്. ”
ഇതെത്ര സത്യം!
ദൃശ്യാ :) ചിന്തയില്‍ പോയി വായിച്ചുവന്നു. കമന്റ് ഇവിടെ ഇടാം എന്നു കരുതി. കഥ ഇഷ്ടമായി. നരനും സായയ്ക്കും കൂട്ടായി മാളുവും വന്നുവോ?
"ആര്യവര്‍ഗ്ഗത്തിന്റെ ചിന്തകള്‍ പേറിയ ചിത്രരചനകള്‍ പ്രതിപാദിക്കുന്ന പോലെ, മുഖക്ഷൌരം ചെയ്ത് പുലിത്തോലില്‍ ചമ്രം പടിഞ്ഞിരിക്കുന്നവനല്ല അവന്. അവന് ശിവനാണ്, കാലഭൈരവനാണ്. മേലാസകലം ചുടലഭസ്മം പൂശിയ ജഡാധാരിചണ്ഡാലനാണ്. ഒരിക്കലും ആര്‍ക്കും നിഷേധിക്കാനാകാത്ത പൌരുഷത്തിന്റെ പ്രതീകമായ താണ്ഡവമൂര്‍ത്തിയായ നടരാജനാണ്!"
മാഷേ..വായിച്ചു...നന്നായിരിക്കണൂ...
ശാലിനീ, ശരിയാണ്.
മരിച്ചുകഴിഞ്ഞാല്‍ എല്ലാവരും ശവങ്ങള്. അതുവരെയുണ്ടായിരുന്ന പേരൊക്കെ ഒറ്റനിമിഷംകൊണ്ടു മായും, പിന്നെ ഒരു പേരേയുള്ളൂ, ശവം. - ഇതെനിക്ക് ക്ഷ പിടിച്ചു. നരനെയും സായയെയും വീണ്ടും വീണ്ടും ഇഷ്ടപ്പെടുന്നതില്‍ വളരെ സന്തോഷം.
ശ്രീ, വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
സു, നരനും സായയ്ക്കും കൂട്ടായി മാളുവും മുന്നേ തന്നെ ഉണ്ടായിരുന്നല്ലോ. ഒരുപാട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം - ആ രാമേശ്വരയാത്രാനുഭവത്തിന് ശേഷം - അവര്ക്കുണ്ടായവളാണ് മാളു. ഇതിനു മുന്‍പ് ഞാനെഴുതിയ മറ്റൊരു നര-സായ കഥയിലും - ഒരു മുലപ്പാല്‍ ചിന്ത - മാളു വന്നിട്ടുണ്ടായിരുന്നു.
സഹയാത്രികാ, വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി.
സസ്നേഹം
ദൃശ്യന്‍
സത്യവും മിഥ്യയും ഒളിച്ചു കളിക്കുന്ന ഈ മായാക്കാഴ്ച നന്നായിരിക്കുന്നു.
“സ്ഥൂലത്തില്‍ നിന്ന് സൂക്ഷത്തിലേക്കുള്ള, ഗര്‍ഭത്തിലെ മൃത്യുവില്‍ നിന്ന് പൊക്കിള്‍ക്കൊടിയിലെ പിറവിയിലേക്കുള്ള നിന്റെ ബീജത്തിന്റെ യാത്രയില്‍ അവന്റെ കാരുണ്യമുണ്ടാകും. മനസ്സുരുകി പ്രാര്‍ത്ഥിക്കുക!!!"
തന്നിലടിഞ്ഞവയുടെയെല്ലാം മണവും ഗുണവും അശുദ്ധിയും ആവാഹിക്കുന്ന കടലിന്റെ തിരകള്‍ക്ക് രാമേശ്വരത്തെ ശ്മശാനംസൂക്ഷിപ്പുകാരനുള്ള ഈ പ്രാര്‍ത്ഥന ഞാനും നല്കുന്നു.
അതെ ശിവനോളം ഗ്ലാമര്‍ ഒരു ദൈവത്തിനുമില്ല. വിഷ്ണു സുന്ദരന്‍ തന്നെ. പക്ഷെ ഒരു ചോക്കളേറ്റ് പുള്ളി ആണ്. ശിവനും ഭൂതഗണങ്ങളും ഒന്നു വേറെ തന്നെ. നന്ദികേശ്വരന്, കാലഭൈരവന്, വീരഭദ്രന്... നല്ല COMBINATION...
:)
sunil
ദൃശ്യാ .. നന്നായിരിക്കുന്നു... വിശ്വാസങ്ങള്‍ ചിലപ്പോള്‍ ഇങ്ങനെയാണ്... യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറത്തേക്ക് അവ നമ്മെ കൊണ്ടു പോവും അല്ലെ?
ആചാരങ്ങളുടെ പിന് വാതില്‍ തുറന്നു യാഥാര്‍ത്ഥ്യങ്ങളെ അന്വേഷിച്ചു രണ്ടു ചുവടു വയ്ക്കാന്‍ എല്ലാവരും അറിഞ്ഞിരിയ്ക്കണം!!
നല്ല ചിന്ത, കഥ!!!
ശവത്തിനു ജാതിയും മതവും ഉണ്ടോ?
സായ, ഇപ്പോള്‍ എന്തിനാണ് ജാതിയും മതവും ഇല്ലാത്തത്?
(നന്നായിരിക്കുന്നു)
ധ്വനീ,
ഈ സ്റ്റേറ്റ്മെന്റ്റ് കുറച്ച് കട്ടിയായി തോന്നിട്ടോ.
‘എന്തു ചെയ്യുമ്പോഴും എന്തിനാണ് ഇത് ചെയ്യുന്നതെന്ന് അറിഞ്ഞിരിക്കണം‘ എന്ന നിര്‍ബന്ധബുദ്ധി, ചെറിയ രീതിയില്‍, നല്ലതാണ്. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
നന്ദി.
പടിപ്പുരേ,
വായനയ്ക്കും അഭിപ്രായത്തിനും നന്ദി.
സസ്നേഹം
ദൃശ്യന്‍
story s gud......really touching.......
Very Fine Story.........
(http://www.chintha.com/node/2910#comment-8850)
Dear Drishyan:
Your story 'Ramesharathe...." is so reality based, I
thought for a moment I was standing in Rameshwaram
witnessing the interaction between Sayya and the
crematorium keeper. Litterature, at its finest moment.
I exhort all the Malayalees living in foreign lands and
chasing dreams of riches and real estates to take
time out to read these marvellous stories. My salute
to you, Drishyan.
Tom Mathews,
New Jersey
U.S.A.
[http://www.chintha.com/node/2910#comment-8850]
രാമേശ്വരത്തെ ശ്മശാനം സൂക്ഷിപ്പുകാരന് എന്ന ടൈറ്റില്‍ നന്നേ ഇഷ്ടപ്പെട്ടു. കനവോ നിനവോ എന്ന് തിരിച്ചറിയാനകാത്ത കഥാപശ്ചാത്തലം, അവതരിപ്പിച്ച രീതി എന്നിവ സാധാരണത്തേതിലും വ്യത്യസ്ഥമായിരിക്കുന്നു.
നന്നായിട്ടുണ്ട്.
ബിജു
'Superb'...orupadu touching...ardram...O.V.Vijayane orthu poyi...vijayan namme kondu povarulla athe idangalilekku kondu pokunna 'narration'... abhinandanamalla parayan thonnunnathu, marichu, nandiyanu...nandi...
(onnum ezhuthathirikkanavunnunnilla...athu konadaningane ezhuthunnathu...malayalathil ezhuthanulla khamayilla...)
-Basheer
(Mon, 2008-02-04 09:03pm)
Thanks a lot basheer.
ഇത്തിരി വൈകിയാണ് ഈ കമന്റ്റ് കണ്ടത്. വളരെ വളരെ സന്തോഷം തോന്നി കണ്ടപ്പോള്‍. താരതമ്യങ്ങള്‍ ഇത്തിരി അതിശയോക്തിയെങ്കിലും വിദൂരമായെങ്കിലും ആ അനുഭവത്തിലേക്ക് താങ്കളെ ഈ കഥ കൊണ്ടു പോയി എന്ന് അറിഞ്ഞതില്‍ വളരെ വളരെ സന്തോഷം.
സസ്നേഹം
ദൃശ്യന്‍
http://narasaya.blogspot.com/
Post a Comment